Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് ചാര്‍ജ് സൗജന്യമാക്കണമെന്ന ആവശ്യമുയരുന്നു

June 30, 2021

June 30, 2021

കോഴിക്കോട്: കൊവിഡും തൊഴിലില്ലായ്മയും മറ്റു പ്രതിസന്ധികളും വേട്ടയാടുന്ന പ്രവാസികളെ ആര്‍.ടി.പി.സി ടെസ്റ്റിന്റെ പേരില്‍ കൊള്ളയടിക്കരുതെന്ന ആവശ്യം ശക്തം. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റിനുള്ള ചാര്‍ജായി 3500 രൂപ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് യാത്ര ചെയ്യേണ്ട പ്രവാസികള്‍ യാത്രക്ക്  4 മണിക്കൂര്‍ മുമ്പെ കോവിഡ് റാപ്പിഡ്  പരിശോധന നടത്തി നെഗറ്റീവ് സുരക്ഷ ഉറപ്പാക്കണമെന്നാണ് യു.എ.ഇ സര്‍ക്കാരിന്റെ നിര്‍ദേശം.  മറ്റു ഗള്‍ഫ് രാജ്യങ്ങളും വിമാനസര്‍വീസ് തുടങ്ങിയാല്‍ ഇതേ രീതി തുടരാനാണ് സാധ്യത.കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജീവിതം തകര്‍ന്ന പ്രവാസികള്‍ക്ക് ഇത് ഏറെ പ്രയാസകരമാവും. വര്‍ധിച്ച വിമാന ചാര്‍ജും ഹോം
ക്വാറന്റൈന്‍ ചാര്‍ജുമടക്കം വന്‍ സാമ്പത്തിക ബാധ്യതയാണ് പ്രവാസികള്‍ക്കുണ്ടാവുക.അതിനാല്‍ ടെസ്റ്റ് സൗജന്യമാക്കണമെന്ന അഭ്യര്‍ഥനയാണ് പ്രവാസികള്‍ നടത്തുന്നത്. റാപ്പിഡ് ടെസ്റ്റ് സൗജന്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാന താവള ഡയരക്ടര്‍ കെ.ശ്രീനിവാസ റാവുവിന്
നിവേദനം നല്‍കി.

 


Latest Related News