Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടിലെത്തി

August 23, 2019

August 23, 2019

വയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയബാധിതര്‍ക്ക് അരി ഉള്‍പ്പടെയുള്ള ആവശ്യ വസ്തുക്കളും രാഹുല്‍ വിതരണം ചെയ്തിരുന്നു.

പ്രളയം നാശം വിതച്ച പ്രദേശങ്ങളില്‍ അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഹുല്‍ കത്തയക്കുകയും ചെയ്തിരുന്നു.

ഈ മഴക്കെടുതില്‍ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളാണ് മലപ്പുറം കവളപ്പാറയും, വയനാട് പുത്തുമലയും. അപ്രതീക്ഷിതമായി ഉണ്ടായ മണ്ണിടിച്ചിലിലും, ഉരുള്‍പൊട്ടലിലും നിരവധി ജീവനുകളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ഇവിടങ്ങളിലെ ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.


Latest Related News