Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വിദേശത്ത് നിന്നും കേരളത്തിലെത്തുന്ന എല്ലാവർക്കും ഇനി മുതൽ ഏഴുദിവസത്തെ ഹോം കൊറന്റൈൻ നിർബന്ധം

January 07, 2022

January 07, 2022

തിരുവനന്തപുരം : വിദേശത്ത് നിന്നും വിമാനമാർഗമെത്തുന്ന എല്ലാ യാത്രക്കാരും ഏഴുദിവസം കൊറന്റൈനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ, കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം. കൊറന്റൈന് ശേഷം, എട്ടാം ദിവസത്തിൽ ആർടിപിസിആർ ടെസ്റ്റ്‌ നടത്തിയ ശേഷം പുറത്തിറങ്ങാം. 

നേരത്തെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് നിർബന്ധിത കൊറന്റൈൻ നിർദേശിച്ചിരുന്നത്. എന്നാൽ, കേരളത്തിൽ സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളിൽ ബഹുഭൂരിഭാഗവും ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണ്. ഇതിനാലാണ് എല്ലാവർക്കും കൊറന്റൈൻ നിർബന്ധമാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിൽ 2 ശതമാനം പേർക്ക് ടെസ്റ്റ്‌ നടത്താനാണ് കേന്ദ്രനിർദ്ദേശമെങ്കിലും, കേരളത്തിൽ 20 ശതമാനം ആളുകൾക്കും വിമാനത്താവളത്തിൽ വെച്ച് ടെസ്റ്റ്‌ നടത്തുന്നുണ്ട്. പരിശോധനയിൽ പോസിറ്റീവ് ആവുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി അയക്കുകയും, രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.


Latest Related News