Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പാലാരിവട്ടം പാലം അഴിമതി: മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും

September 19, 2019

September 19, 2019

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു. പണമിടപാട് സൂചിപ്പിക്കുന്ന തെളിവും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പലിശ വാങ്ങാതെ തുക മുന്‍കൂറായി നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രി ഇബ്രാഹിംകുഞ്ഞാണെന്നും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കേരളയുടെ എംഡി ആയിരുന്ന മുഹമ്മദ് ഹനീഷ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും കൊച്ചിയിലെ ക്യാമ്പ് സിറ്റിങ്ങിനെത്തിയ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള സത്യവാങ്മൂലം സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ മൂന്നുവരെ നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധി ആയതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സീറ്റിങ്ങിലേക്കാണ് സൂരജ് അടക്കമുള്ളവരെ ഹാജരാക്കിയത്.


Latest Related News