Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
സെമിക്കിറങ്ങാൻ തുണച്ചത് മലയാളി ഡോക്ടറുടെ മികവ്, സമ്മാനമേകി പാക്ക് ക്രിക്കറ്റ് താരം

November 13, 2021

November 13, 2021

ദുബൈ : സെമിഫൈനലിന് മുന്നോടിയായി തന്നെ ചികിത്സിച്ച മലയാളി ഡോക്ടർക്ക് സമ്മാനവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്വാൻ. തൊണ്ടയിൽ അണുബാധ ഉണ്ടായതിനാൽ സെമിഫൈനലിന് മുൻപ് താരത്തിന് കായികക്ഷമത വീണ്ടെടുക്കാൻ കഴിഞ്ഞേക്കുമോ എന്ന ആശങ്കയുയർന്നിരുന്നു. എന്നാൽ, മലയാളി ഡോക്ടറായ സഹീർ സൈനുലാബ്‌ദീൻ മികച്ച ചികിത്സ നൽകിയതോടെ റിസ്വാന് കളത്തിലിറങ്ങാനും, ടീമിന്റെ ടോപ്സ്കോററാവാനും കഴിഞ്ഞു. പിന്നാലെയാണ് സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ജേഴ്‌സി റിസ്‌വാൻ ഡോക്ടർക്ക് സമ്മാനിച്ചത്.    ദുബൈയിലെ വിപിഎസ് മെഡിയോർ ആശുപത്രിയിലാണ് റിസ്‌വാനെ അഡ്മിറ്റ് ചെയ്തത്. സാധാരണഗതിയിൽ ഒരാഴ്ച്ച വരെ സമയമെടുത്ത് മാത്രം ഭേദമാവുന്ന തരത്തിലുള്ള അണുബാധയാണ് താരത്തെ ബാധിച്ചത്. തീവ്രപരിചരണത്തിൽ കഴിയുമ്പോഴും മത്സരത്തിന് ഇറങ്ങാനുള്ള കലശലായ ആഗ്രഹം റിസ്‌വാൻ പ്രകടിപ്പിച്ചിരുന്നതായി തിരുവനന്തപുരം സ്വദേശിയായ ഡോ.സഹീർ അറിയിച്ചു. വെറും രണ്ട് ദിവസം കൊണ്ടാണ് റിസ്‌വാൻ രോഗാവസ്ഥയെ മറികടന്ന് ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയത്.


Latest Related News