Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ബിജെപിയില്‍ ചേരുമെന്ന് കള്ള പ്രചാരണം,പി. ജയരാജന്‍ കേസ് നല്‍കി

September 12, 2019

September 12, 2019

കണ്ണൂര്‍: ബിജെപിയില്‍ ചേരുമെന്ന വ്യാജപ്രചാരണത്തിനെതിരെ സിപിഎം നേതാവ് പി. ജയരാജന്‍ കേസ് നല്‍കി. സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ ജയരാജന്‍ കണ്ണൂര്‍ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. വ്യാജരേഖകളുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.

സംഘ്പരിവാര്‍ ഗ്രൂപ്പുകളും മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളുമാണ് പ്രചാരണത്തിനു പിന്നിലെന്നാണ് പി. ജയരാജന്റെ ആരോപണം. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. രാഷ്‌ട്രീയ ജീവിതത്തിന്‍റെ പ്രധാന ഭാഗവും സംഘപരിവാര ശക്തികള്‍ക്കെതിരായി പോരാടിയ ആളാണ് താന്‍. ഇത് എപ്പോഴും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ വ്യാജവാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും ജയരാജന്‍ പറഞ്ഞു.


Latest Related News