Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നോർക്കാ റൂട്സ് കോഴിക്കോട് മേഖലാ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി 

September 25, 2019

September 25, 2019

കോഴിക്കോട് : നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഹോം അറ്റസ്‌റ്റേഷന്‍ സേവനത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ലിങ്ക് റോഡിലെ വികാസ് ബിംല്‍ഡിംഗില്‍ ഒന്നാം നിലയിലാണ് മികച്ച സൗകര്യങ്ങളോടെ പുതിയ മേഖലാ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നോര്‍ക്കയുടെ എല്ലാ സേവനങ്ങളും ഇനി മുതൽ ഈ ഓഫീസില്‍ നിന്നും ലഭിക്കും.ഇതോടൊപ്പം വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഹോം അറ്റസ്റ്റേഷന്‍ സേവനവും ഇനി മുതല്‍ പുതിയ കേന്ദ്രത്തിൽ ഉണ്ടാവും.

എം.കെ രാഘവന്‍ എം.പി, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വാര്‍ഡ്  കൗണ്‍സിലര്‍ പി. എം. നിയാസ്, നോര്‍ക്ക വകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. വി. ബാദുഷ കടലുണ്ടി, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.


Latest Related News