Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും

January 02, 2021

January 02, 2021

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ  നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റനര്‍ ഫോർ മാനേജ്‌മെന്റ്  ഡെവലപ്മെൻറ്  എന്നിവരുടെ സഹകരണത്തോടെ  ജനുവരി 8 ന്  രാവിലെ 10  മണിക്ക് കൊല്ലം സി.കേശവൻ മെമ്മോറിയൽ  ടൗൺ ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ചുരുങ്ങിയത്  രണ്ടു വർഷക്കാലമെങ്കിലും വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന  സംരംഭങ്ങളെ   പരിപാടിയിൽ പരിചയപ്പെടുത്തും.   അർഹരായ സംരഭകർക്കു  തത്സമയം  വായ്പ  അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും.   ഇതിനായി സർക്കാർ മാനേജ്‌മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.  

സംരഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന  പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് ആയ www.norkaroots.org  ൽ NDPREM ഫീൽഡിൽ ആവശ്യ രേഖകളായ  പാസ്പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റൊ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു മുൻ‌കൂർ പേര്  രജിസ്റ്റർ ചെയ്യണം.  ഇതോടൊപ്പം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2  വർഷം  വിദേശവാസം തെളിയിക്കുന്ന  പാസ്പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ്  എന്നിവയുടെ അസലും, പകർപ്പും, 3 പാസ്പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം.  പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.   

കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രത്തിലെ നമ്പറായ 8590602802 ലും നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ  സേവനം), കൊല്ലം (0474-2791373) എന്നീ  നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News