Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുത്തലാഖ്: കള്ളക്കേസ് ചുമത്തിയെന്ന് ചെറുവാടി സ്വദേശി

August 18, 2019

August 18, 2019

മുത്തലാഖ്: കള്ളക്കേസ് ചുമത്തിയെന്ന് ചെറുവാടി സ്വദേശി  
കോഴിക്കോട് : മുതാലാഖ്  നിയമപ്രകാരം നല്‍കിയ കേസ് കെട്ടിച്ചമച്ചതാണെന്ന് ചെറുവാടി സ്വദേശി ഉസാം പറഞ്ഞു. അവള്‍ ഇപ്പോഴും തന്റെ  ഭാര്യയാണ്. ആഗസ്റ്റ് ഒന്നിന് വീട്ടില്‍ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. വിവാഹമോചനം ആവശ്യപ്പെട്ടത് അവളാണെന്നും തനിക്ക് ബന്ധം വേര്‍പ്പെടുത്താന്‍ താല്‍പര്യമില്ലായിരുന്നുവെന്നും ഉസാം പറഞ്ഞു.


ജൂലൈ 29ന് വിവാഹബന്ധം തുടര്‍ന്നുപോകാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് അവര്‍ സ്റ്റാമ്ബ് പേപ്പറില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, താന്‍ വക്കീല്‍ മുഖാന്തരം മാത്രമേ വിവാഹബന്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് ഭാര്യയേയും ഭാര്യാപിതാവിനേയും ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഉസാം പറഞ്ഞു.


യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ കള്ളമാണെന്നും യുവതിയുടെ ആവശ്യപ്രകാരം വിവാഹമോചനം നേടാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു.


Latest Related News