Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കേരളത്തിലെ മുസ്‌ലിം സംഘടനകൾ,പള്ളികളും മദ്രസകളും ക്വറന്റൈൻ കേന്ദ്രങ്ങളാക്കും  

April 11, 2020

April 11, 2020

കോഴിക്കോട് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തയാറാണെന്ന് കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകൾ അറിയിച്ചു. ദുരിതത്തിൽ കഴിയുന്ന പ്രവാസികൾക്കായി സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ തങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങൾ വിട്ടുനൽകുമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലും പുറത്തും കോവിഡ് ‌19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പ്രവാസി മലയാളികളെ ക്വാറന്റൈന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ക്കാവശ്യമായ പരിചരണവും ആരോഗ്യ സഹായവും എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരെ ഉപയോഗിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവന നല്‍കിയവരാണ് ഗള്‍ഫ് പ്രവാസികള്‍. കൊവിഡ് 19 ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ അവരില്‍ പലരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ലോക്ക് ഡൗണ്‍ കഴിയുന്ന ഉടനെ പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു.

നാട്ടിലേക്ക് വരുന്ന പ്രവാസി സഹോദരങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലുള്ള സ്ഥാപനങ്ങളും പള്ളികളും ഉപയോഗപ്പെടുത്താനുള്ള സൗകര്യമൊരുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ അബ്ദുൽ അസീസ് അറിയിച്ചു. കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും സർക്കാറിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പുതിയ സാഹചര്യത്തിൽ പ്രവാസികളുടെ പ്രശ്നം മുഖ്യമായി കണ്ടുകൊണ്ട് പള്ളികളടക്കമുള്ള സംവിധാനങ്ങളെല്ലാം അവരുടെ കോറന്‍റൈൻ ഇടങ്ങളാക്കി വികസിപ്പിക്കുമെന്ന് എം.ഐ അബ്ദുൽ അസീസ് അറിയിച്ചു.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.   


Latest Related News