Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റു മരിച്ചു: സുഹൃത്തിനായി തിരച്ചില്‍

July 12, 2021

July 12, 2021

മണ്ണാര്‍ക്കാട്: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24) മരിച്ചത്.
ഇയാളുടെ സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷ് താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.മഹേഷ് വിഷം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നതായി സുഹൃത്ത് സാദിഖ് പൊലിസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മണ്ണാര്‍ക്കാട്ടേക്ക് മാറ്റും. മഹേഷിനും, സജീറിനുമെതിരെ നേരത്തെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലിസ് അറിയിച്ചു.

 


Latest Related News