Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
യൂസഫലിയുടെ ജീവചരിത്രം ഇറങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് ലുലു ഗ്രൂപ്പ്

January 11, 2022

January 11, 2022

അബുദാബി : പ്രമുഖ പ്രവാസി മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയുടെ ജീവചരിത്രം പുസ്തകരൂപത്തിലാക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ്. ഗ്രൂപ്പിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാറാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. അറബിക്ക് ഭാഷയിൽ യൂസഫലിയുടെ ജീവചരിത്രം പുറത്തിറങ്ങുന്നു എന്ന അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. 

പുസ്തകരചനയ്ക്ക് അനുമതി നൽകണമെന്ന ആവശ്യവുമായി ഒരാളും ഇതുവരെ സമീപിച്ചിട്ടില്ല. അറബ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് യൂസുഫലി എന്നതിനാൽ, പുസ്തകം സൂക്ഷ്മ പരിശോധനയ്ക്ക് പാത്രമാവും. അതിനാൽ തന്നെ, അത്തരത്തിൽ ഒരു പുസ്തകമെഴുതാൻ അനുമതി നൽകാൻ കഴിയില്ല- നന്ദകുമാർ വ്യക്തമാക്കി. ആരെങ്കിലും പുസ്തക രചനയുമായി മുന്നോട്ട് പോവുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.


Latest Related News