Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംസ്ഥാനത്ത് ഇനി 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍

June 28, 2021

June 28, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്‌സിന്‍.  ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരെയും ഒറ്റ വിഭാഗമായി പരിഗണിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് നടപടി.ഡിംസബര്‍ മാസത്തിനു മുമ്പായി രാജ്യത്ത് 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ കേന്ദ്രം കാണിക്കുന്ന മെല്ലെപ്പോക്ക് നയത്തെയും സൗജന്യ വാക്‌സിന്‍ നല്‍കുന്നതിലെ നിലപാടുകളെയും സുപ്രിം കോടതിയടക്കം വിര്‍ശിച്ചിരുന്നു.
നിലവില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും ശേഷിക്കുന്നത് സ്വകാര്യ വിപണിയില്‍ നല്‍കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ഇതു പ്രകാരം ജൂണ്‍ 21 മുതലാണ് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചു തുടങ്ങിയത്. 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ സജീവമാകാത്തത് പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപേരെ പ്രയാസത്തിലാക്കിയിരിക്കയാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ പ്രവേശനമുളളൂ എന്ന വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നിബന്ധന വച്ചിരിക്കയാണ്. ആദ്യ ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തുള്ളത്.

 


Latest Related News