Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കോട്ടയം സ്വദേശിനിയായ നഴ്സ് റിയാദിൽ വാഹനാപകടത്തിൽ മരിച്ചു 

January 13, 2020

January 13, 2020

റിയാദ് :  മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശി മേരി ഷിനോ(34)യാണ് മരിച്ചത്. ഖഫ്ജിയിലെ ജലാമി കമ്പനിയിൽ ജീവനക്കാരനായ ജോജോയുടെ ഭാര്യയാണ്.
കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മേരി ഷിനോ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സഫാനിയയിലെ എംഓഎച്ച്‌ ക്ലിനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു .
ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്കോ കമ്ബനി ജീവനക്കാരനാണ്.


Latest Related News