Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഭാര്യയെയും മകളെയും കൊന്നത് ജോളിയോടൊപ്പം ജീവിക്കാനെന്ന് ഷാജു, ഷാജുവിന്റെ അച്ഛനുമായി 'അടുത്ത ബന്ധ'മെന്ന് ജോളി 

October 07, 2019

October 07, 2019

കോഴിക്കോട് : സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കൊലക്കേസ് പരമ്പരയിൽ നിർണായക വഴിത്തിരിവ്.ആറു കൊലപാതകങ്ങളും നടത്തിയത് ഷാജുവിന്റെ അച്ഛൻ സഖറിയയുടെ അറിവോടെയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ആദ്യത്തെ നാലു മരണങ്ങളും സഖറിയയുടെ അറിവോടെയായിരുന്നുവെന്നും സഖറിയയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ജോളി  അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.

ഷാജുവിന്‍റെ അച്ഛൻ സക്കറിയയാണ് പ്രധാനമായും ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്‍റെയും മരണങ്ങൾ സ്വാഭാവികമാണെന്നും അവർക്ക് അസുഖങ്ങളുണ്ടായിരുന്നെന്നും തുടർച്ചയായി പറഞ്ഞതും പ്രചരിപ്പിച്ചതും. ഈ വിവരം പുറത്തുവന്നപ്പോഴും ആദ്യം ജോളിയെ അനുകൂലിച്ച് സംസാരിച്ചതും സക്കറിയയും ഭാര്യയുമാണ്. എന്നാലിപ്പോൾ കുറ്റം സമ്മതിക്കുന്നതിലൂടെ ഈ കേസ് വീണ്ടും സങ്കീർണമാവുകയാണ്. ടോം തോമസ് എന്ന ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ അച്ഛന്‍റെ സഹോദരനാണ് സക്കറിയ. ടോം തോമസുമായി സക്കറിയക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് സൂചന. വീട്ടിൽ വന്ന് മദ്യപിക്കുന്നതടക്കം ടോം തോമസ് നേരത്തേ വിലക്കിയിരുന്നു. സക്കറിയയുമായാണ് ജോളിയ്ക്ക് കൂടുതൽ ബന്ധമുണ്ടായിരുന്നത്. അതിനാൽ പൊന്നാമറ്റം കുടുംബത്തിലെ ഓരോരുത്തരെയും ഷാജുവിന്‍റെ ഭാര്യയെയും കുഞ്ഞിനെയും വകവരുത്തിയ ശേഷം ഷാജുവും ജോളിയും വിവാഹിതരാവുകയായിരുന്നു.

സഖറിയയെ അൽപസമയത്തിനകം പോലീസ് ചോദ്യം ചെയ്‌തേക്കും


Latest Related News