Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കൊച്ചി മെട്രോ: മഹാരാജാസ് - തൈക്കൂടം സര്‍വ്വീസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

September 03, 2019

September 03, 2019

കൊച്ചി : കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എം.പി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, മന്ത്രിമാരായ എം.എം മണി, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള അഞ്ചര കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി ഇന്ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്.

മഹാരാജാസ് കോളേജ് മുതല്‍ തൈക്കുടം വരെയുളള അഞ്ചര കിലോമീറ്റര്‍ മെട്രോ പാതയില്‍ പരിശോധന നടത്തിയ ശേഷം മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറാണ് പുതിയ പാതക്ക് അനുമതി നല്‍കിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്.


Latest Related News