Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസികളിൽ ആത്മവിശ്വാസമുണ്ടാക്കാൻ ലോകകേരള സഭയ്ക്ക് കഴിഞ്ഞുവെന്ന് കേരള ഗവർണർ 

January 01, 2020

January 01, 2020

തിരുവനന്തപുരം :  നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തിയതില്‍ പ്രവാസികളുടെ സംഭാവനകള്‍ വഹിച്ച പങ്ക് വലുതാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനം തിരുവനന്തപുരം  കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

27 രാജ്യങ്ങളില്‍ നിന്നായി 500 ലേറെ പേര്‍ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മിറ്റികള്‍ രൂപീകരിച്ച്‌ സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കിയെന്നത് വളരെ അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പ്രവാസികളില്‍ വലിയ വിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിന് തെളിവാണ് രണ്ടാം സമ്മേളനത്തിലെ വര്‍ധിച്ച പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ വികസനത്തിന് ഉറപ്പാക്കുന്നതിനും ലോക കേരള സഭ അവസരം ഉണ്ടാക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നതോടെ വികസന പ്രക്രിയയില്‍ അത് ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.

നമ്മുടെ ആളുകള്‍ വിദേശ രാജ്യങ്ങളില്‍ നേരിടുന്ന നിയമപരവും തൊഴില്‍പരവും മനുഷ്യാവകാശം സംബന്ധിച്ചുമുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ സഹായിക്കാന്‍ ലോക കേരള സഭയ്ക്ക കഴിയുമെന്നും ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. നിരവധി മാതൃകകള്‍ ലോകത്തിന് സംഭാവന ചെയ്ത കേരളം ലോക കേരള സഭയ്ക്ക് രൂപകൊടുത്തുകൊണ്ട് മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതൊരു നിക്ഷപ സംഗമമോ, നിക്ഷേപ കൂട്ടായ്മയോ അല്ല. മറിച്ച്‌ യാതന അനുഭവിക്കുന്നവര്‍ മുതല്‍ വലിയ നിക്ഷേപകരും സംരംഭകരും വരെ അടങ്ങിയ വൈവിധ്യമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.


Latest Related News