Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ, സ്കൂളുകൾ അടച്ചിടും

January 14, 2022

January 14, 2022

തിരുവനന്തപുരം : കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനമായി. 21 ആം തിയ്യതി മുതൽ ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസ് എടുക്കാനാണ് സർക്കാറിന്റെ നിർദ്ദേശം.

അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങൾ, രാത്രികാല കർഫ്യൂ തുടങ്ങിയവ ഏർപ്പെടുത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കേസുകൾ വർധിച്ചതും, വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും കണക്കിലെടുത്താണ് സ്കൂളുകൾ അടയ്ക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം, സർക്കാർ പരിപാടികൾ പരമാവധി ഓൺലൈൻ ആക്കാനും തീരുമാനിച്ചിട്ടുണ്ട്.


Latest Related News