Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് 4 മണിക്കൂർ : പദ്ധതിക്ക് അംഗീകാരം

September 07, 2019

September 07, 2019

പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 90 മിനുട്ടായി കുറയും.കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് വെറും 4 മണിക്കൂറായി കുറയും.


തിരുവനന്തപുരം : കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നാല് മണിക്കൂറിനുള്ളിൽ എത്താവുന്ന സെമി-ഹൈ സ്പീഡ് റെയില്‍ (എസ്‌എച്ച്‌എസ്‌ആര്‍) പദ്ധതിക്ക് കേരള സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഈ പദ്ധതിയിലൂടെ വടക്കന്‍ കാസര്‍ഗോഡ് ജില്ലയെയും തെക്ക് തലസ്ഥാനമായ തിരുവനന്തപുരത്തെയും ബന്ധിപ്പിക്കാനാകും. റെയില്‍വേ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാറിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് എസ്‌എച്ച്‌എസ്‌ആര്‍ പദ്ധതി നടപ്പാക്കുന്നത്. 66,079 കോടി രൂപയുടെ ഈ പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 90 മിനുട്ടായി കുറയും.കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് വെറും 4 മണിക്കൂറായി കുറയും.

സുരക്ഷ മെച്ചപ്പെടുത്തുക, റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കുക, ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുന്ന സെമി ഹൈ സ്പീഡ് ട്രെയിനുകളുടെ പ്രവര്‍ത്തനം കേരളത്തിലെ 14 ജില്ലകളില്‍ 11ലും ലഭ്യമാകും. തിരുവനന്തപുരത്ത് നിന്നുള്ള സെമി അതിവേഗ ട്രെയിന്‍ കാസർകോട് എത്തുന്നതിന് മുമ്പ് കൊല്ലം, കോട്ടയം, ചെങ്ങന്നൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, തിരുര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും. 2024 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.


Latest Related News