Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളം കടക്കെണിയിലേക്ക് നീങ്ങുന്നതായി ആർ.ബി.ഐ മുന്നറിയിപ്പ്

June 19, 2022

June 19, 2022

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും.

തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും അല്ലാത്ത പക്ഷം കടക്കെണിയിലേക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടിഗവര്‍ണര്‍ മൈക്കിള്‍ ദേബബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കയിലുണ്ടായ സാമ്പത്തിക  പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സാമ്ബത്തികനില ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവിധ സൂചകങ്ങള്‍ വിലയിരുത്തിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കി തിരുത്തല്‍ നടപടികള്‍ക്കു തുടക്കമിടേണ്ടതുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

ഈ അഞ്ച് സംസ്ഥാനങ്ങളിലേയും പൊതുകടം വര്‍ധിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ഈ സംസ്ഥാനങ്ങളില്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (ജി.എസ്.ഡി.പി.) വളര്‍ച്ചയേക്കാള്‍ കൂടുതലാണ് പൊതുകടത്തിന്റെ വളര്‍ച്ച.

സ്വന്തം നിലയിലുള്ള നികുതിവരുമാനം കുറയുന്നതും ഓരോ മാസവും പെന്‍ഷന്‍, പലിശ, ഭരണച്ചെലവ്, ശമ്ബളം ഉള്‍പ്പെടെ പതിവു ചെലവുകള്‍ക്ക് വരുമാനത്തില്‍ വലിയഭാഗം നീക്കിവെക്കേണ്ടിവരുന്നതും സബ്‌സിഡി ബാധ്യത ഉയരുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2020-21ല്‍ 15-ാം ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ച കടബാധ്യത കേരളം മറികടന്നതായും ലേഖനത്തില്‍ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News