Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നിങ്ങൾ മരിച്ചു പോയി,വോട്ടു ചെയ്യാനാവില്ല,പോളിംഗ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിൽ ഞെട്ടിത്തരിച്ച വോട്ടർ കുത്തിയിരുന്ന് പ്രതിഷേധിച്ചു

April 06, 2021

April 06, 2021

തൃശൂർ : ജില്ലയിലെ ചേലക്കരയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ മരിച്ചതായി പോളിംഗ് ഉദ്യോഗസ്ഥൻ.81 കാരനായ അബ്ദുൽ ബുഹാരിയാണ് പോളിംഗ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് മുന്നിൽ അന്ധാളിച്ചു നിന്നത്.രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാനെത്തിയ അബ്ദുള്‍ ബുഹാരി എന്ന വൃദ്ധനെ തടഞ്ഞത്.

ഉദ്യോഗസ്ഥരുടെ വാദം കേട്ട് അമ്ബരന്ന അബ്ദുള്‍ ബുഹാരി, പോളിങ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.ചേലക്കര എസ്‌എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ടു ചെയ്യാനെത്തിയ വയോധികനാണ് ദുരനുഭവം നേരിട്ടത്.

ചേലക്കര പഴയന്നൂരില്‍ പനയാംപാടത്ത് മാധവന്‍ എന്ന വയോധികനും വോട്ടു ചെയ്യാനായില്ല.ബൂത്തില്‍ എത്തിയപ്പോള്‍ ഇയാള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

ഇതുവരെ വോട്ടുമുടക്കിയിട്ടില്ല.. എങ്ങിനെയെങ്കിലും പോളിങ്ങ് ബൂത്തിലെത്തി തന്റെ സമ്മതിദാനവകാശം അബ്ദുള്‍ ബുഹാരി നിര്‍വഹിക്കാറുണ്ടായിരുന്നു. അതേ സന്തോഷത്തോടെയാണ് ഈ 81 ാം വയസ്സിലും ഇത്തവണ അദ്ദേഹം പോളിങ്ങ് ബൂത്തിലെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News