Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പിണറായി മഴു എറിഞ്ഞുണ്ടാക്കിയതല്ല കേരളമെന്ന് കെ.എം ഷാജി

April 16, 2020

April 16, 2020

കണ്ണൂർ : കോവിഡ് കാലമായാലും ഓഖി കാലമായാലും രാഷ്ട്രീയാഭിപ്രായങ്ങൾ പറയാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് കെ.എം.ഷാജി എം.എൽ.എ.

പിണറായി വിജയന്‍ മഴു എറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളമെന്നും കണക്കു ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഷാജി വാര്‍ത്താ സമ്മേളത്തില്‍ ചോദിച്ചു. ആര്‍ക്കാണ് വികൃത മനസുള്ളതെന്ന് ജനം തീരുമാനിക്കട്ടെ. ശമ്പളമില്ലാത്ത എം.എല്‍.എ ആയിട്ടും ദുരിതാശ്വാസ നിധിയിലേക്ക് താന്‍ സംഭാവന നല്‍കിയിട്ടുണ്ട്. സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലെ ലക്ഷങ്ങളെടുത്ത് സി.പി.എം എം.എല്‍.എക്കു കടം വീട്ടാന്‍ നല്‍കിയ പാരമ്പര്യമുള്ളവർക്ക് തന്നെയോ മുസ്‌ലിം ലീഗിനെയോ വിമര്‍ശിക്കാന്‍ എന്തു ധാര്‍മികതയാണുള്ളതെന്നും ഷാജി ചോദിച്ചു.

ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഒരു എം.എല്‍എ ആയ ഷാജിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്. ഇത്തരമൊരു നിലപാട് എന്തുകൊണ്ട് കെഎം ഷാജി എടുത്തുവെന്നത് മുസ്ലിംലീഗ് ആലോചിക്കണം. 'ഇത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെ ഒരു നിലപാടാണോ എടുക്കേണ്ടത്. അതുപോലെ ചില സമീപനങ്ങളുണ്ട് ചില വികൃതമനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഗ്വാ ഗ്വാ ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ല'ന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇതിനെതിരേയാണ് കെ.എം.ഷാജി രംഗത്തെത്തിയത്. അതേസമയം വി.ടി ബല്‍റാം എം.എല്‍.എയും പിണാറായി വിജയനെ വിമര്‍ശിച്ചും ഷാജിയെ പിന്തുണച്ചും രംഗത്തെത്തി. കൊലക്കേസ് പ്രതികളായ സി.പി.എം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യമെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതിലെ അധാര്‍മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച്‌ പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പി.ആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മികതയല്ലേയെന്നും ബല്‍റാം ചോദിക്കുന്നു.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News