Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഇടുക്കി രാജമലയിൽ ഉരുൾപൊട്ടൽ,എട്ടു മൃതദേഹങ്ങൾ കണ്ടെടുത്തു  

August 07, 2020

August 07, 2020

ഇടുക്കി : മൂന്നാര്‍ രാജമലയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും എട്ടു പേര്‍ മരിച്ചു.പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.ഇരുപതോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജമലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാറില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍:8547613101

എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. .രാജമലയില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ എയര്‍ലിഫ്റ്റിങ് സാധ്യമല്ലെന്ന് ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണന്‍സ പറഞ്ഞു. മോശം കാലാവസ്ഥയായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണെന്നും സബ്കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്ന വയനാട് ജില്ലയിലെ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചെകുത്താന്‍ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്. അതേസമയം, പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്. സമീപത്തെ ഇരുമ്ബുപാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. കണ്ണൂര്‍- മാനന്തവാടി റോഡിലും മണ്ണിടിച്ചിലുണ്ടായി. രണ്ടു ദിവസമായി അതിതീവ്ര മഴയാണ് ജില്ലയില്‍.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News