Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ 

May 30, 2021

May 30, 2021

ഫോട്ടോ : ഫയൽ 
കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച്  നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി  ഐ സി എഫ് കേരളത്തിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജന്റെ വർധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കിയാണ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. കേരള ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ സർക്കാർ നിർദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്തു പ്ലാന്റ് സ്ഥാപിക്കുമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധമായി നടന്ന സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പദ്ധതി പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, എസ് വൈ എസ് സംസ്ഥാന ഫൈനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ, വൈസ് പ്രസിഡന്റ് അബ്ദുസലാം മുസ്‌ലിയാർ ദേവർശോല, ഐ സി എഫ് ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, നിസാർ സഖാഫി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.


Latest Related News