Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഹൈക്കോടതി ഇടപെട്ടു, മീഡിയാ വണ്ണിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്കിന് സ്റ്റേ

January 31, 2022

January 31, 2022

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി.   വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും വിശദീകരണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

രണ്ട് ദിവസത്തേക്കാണ് ചാനലിന്റെ സംപ്രേക്ഷണവിലക്ക് കോടതി സ്റ്റേ ചെയ്തത്. ബുധനാഴ്ച കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. കേന്ദ്ര സർക്കാറിന്റെ വിലക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ തീരുമാനം വന്നത്. സുരക്ഷാ കാരണം മുൻനിർത്തിയാണ് ചാനലിന്റെ സംപ്രേക്ഷണം നിർത്തിക്കുന്നത് എന്നായിരുന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്.


Latest Related News