Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

March 06, 2022

March 06, 2022

മലപ്പുറം : മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സുപ്രധാന നേതാക്കളിൽ ഒരാളുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. മുസ്‌ലിം ലീഗിന്റെ മുഖം തന്നെയായിരുന്ന, അണികളുടെ പ്രിയ നേതാവ്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഇന്ന് രാവിലെ നില വഷളാവുകയായിരുന്നു. ഉച്ചക്ക് 12:30 നാണ് മരണം. 

പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും, ആയിഷ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15 നായിരുന്നു ജനനം. നാട്ടുകാരും കുടുംബക്കാരും സ്നേഹത്തോടെ ആറ്റക്ക എന്ന് വിളിക്കുന്ന തങ്ങൾ, പ്രാഥമിക വിദ്യാഭാസത്തിന് ശേഷം മൂന്ന് വർഷം കോന്നല്ലൂരിൽ ദർസ് പഠനം നടത്തി. പിന്നാലെ ഫൈസി ബിരുദം സ്വന്തമാക്കിയ തങ്ങൾ, പതിയെ രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായി. 1973 ൽ എം.എസ്.എഫ് രൂപീകൃതമായപ്പോൾ പ്രഥമ പ്രസിഡന്റായതും തങ്ങളായിരുന്നു. 19 വർഷം മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിച്ച ഹൈദരലി ശിഹാബ് തങ്ങൾ, 2009 ൽ മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതോടെയാണ് ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ ആയത്. കൊയിലാണ്ടി അബ്​ദുല്ല ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണ്​ ഭാര്യ. 

മക്കൾ: ഇരട്ട സഹോദരങ്ങളായ സാജിദ-വാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്.

മരുമക്കള്‍: നിയാസ് അലി ജിഫ്‌രി കോഴിക്കോട്, ഹസീബ് സഖാഫ് തിരൂര്‍.

സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​), അബ്ബാസലി ശിഹാബ് തങ്ങള്‍ (എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന പ്രസിഡൻറ്​), മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ്​ തങ്ങൾ, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീ കുഞ്ഞിബീവി


Latest Related News