Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസികൾ നാട്ടിലെത്തിയാൽ പാഴ്‌ചെലവ് വേണ്ട,യാത്രകളിൽ കുറഞ്ഞ ചെലവിൽ സർക്കാർ റെസ്റ്റ് ഹൗസിൽ താമസിക്കാം

November 02, 2021

November 02, 2021

അൻവർ പാലേരി   
തിരുവനന്തപുരം: പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളിൽ ഓണ്‍ലൈന്‍ ബുക്കിങ് ആരംആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് https://resthouse.pwd.kerala.gov.in/ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റൂം ബുക്ക് ചെയ്യാവുന്നതാണ്.ബുക്കിങ് എന്ന സെക്ഷനിൽ പോയി ഓൺലൈൻ ബുക്കിങ് തെരഞ്ഞെടുക്കുക. തുടർന്ന് ജനറൽ പബ്ലിക് എന്ന കാറ്റഗറി സെലക്ട് ചെയ്യുക. അതിന് ശേഷം താമസിക്കാൻ ഉദ്ദേശിക്കുന്ന റെസ്റ്റ് ഹൗസ് തെരഞ്ഞെടുക്കാം. തുടർന്ന് പേരും മൊബൈൽ നമ്പറും തിരിച്ചറിയൽ രേഖ എന്നിവ ഉപയോഗിച്ച് റൂം ബുക്ക് ചെയ്യാവുന്നതാണ്. റൂമുകളുടെ നിരക്ക്, ഫോൺ നമ്പർ, വിലാസം എന്നിവയെല്ലാം ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

സാധാരണഗതിയിൽ ഒന്നോ രണ്ടോ മാസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ കുടുംബവുമൊത്ത് യാത്രകൾ ചെയ്യുന്നതിനിടെ ഹോട്ടൽ അക്കമഡേഷനായി വൻ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്.സ്വകാര്യ ഹോട്ടലുകൾക്ക് പകരം ചെലവുകുറഞ്ഞ സർക്കാർ റെസ്റ്റ് ഹൗസുകൾ തെരഞ്ഞെടുത്താൽ ഈ ഇനത്തിൽ വൻതുക ലഭിക്കാൻ കഴിയും.ഒപ്പം സർക്കാരിനും അതൊരു മുതൽകൂട്ടാവും.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിൽ 153 റെസ്റ്റ് ഹൗസുകളാണുള്ളത്.സ്യൂട്ട് റൂം അടക്കമുള്ളവ കുറഞ്ഞ ചെലവിൽ താമസിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. പിഡ.ബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയാറാക്കിയത്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News