Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുൻ ആരോഗ്യമന്ത്രി അഡ്വ. എം.പി ഗോവിന്ദൻ നായർ അന്തരിച്ചു

April 13, 2022

April 13, 2022

കോട്ടയം : മുൻ മന്ത്രി അഡ്വ. എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതം നയിക്കവേ, കോട്ടയം മുട്ടമ്പലത്തുള്ള സ്വവസതിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. 1962 ൽ, ആർ. ശങ്കറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലാണ് ആരോഗ്യ മന്ത്രി സ്ഥാനം വഹിച്ചത്. 

കോട്ടയത്തിനടുത്തുള്ള പാറമ്പുഴയിൽ എൻ. പരമേശ്വരൻ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ന് ജനിച്ച ഗോവിന്ദൻ നായർ, തിരുവനന്തപുരം ലോ കോളേജിൽ നിന്നാണ് നിയമത്തിൽ ബിരുദമെടുത്തത്. 1950 നവംബറിൽ കോട്ടയം ബാറിൽ അഭിഭാഷകനായ ഇദ്ദേഹം, വെറും 24 വയസുള്ളപ്പോൾ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി, എ. ഐ. സി.സി അംഗം, ആതുര സേവാ സംഘം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.


Latest Related News