Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മരണക്കിടക്കയിൽ രോഗിക്ക് 'കലിമ' ചൊല്ലിക്കൊടുത്തത് ഡോ.രേഖാ ഉണ്ണികൃഷ്ണൻ

May 20, 2021

May 20, 2021

പട്ടാമ്പി: ന്യൂമോണിയ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗി മരണാസന്നയായപ്പോള്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത് ഹിന്ദുവായ ഡോക്ടര്‍. പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. രേഖ ഉണ്ണികൃഷ്ണനാണ് മരണസമയത്ത് ബന്ധുക്കളാരും സമീപമില്ലാതിരുന്ന രോഗിക്ക് ഇസ്ലാമിക ആചാരപ്രകാരമുള്ള  സത്യവാചകം ചൊല്ലിക്കൊടുത്തത്. കൊവിഡും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ച പട്ടിത്തറ കക്കാട്ടിരി സ്വദേശിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ ചികിസയിലായിരുന്ന രോഗിയുടെ സമീപത്തേക്ക് ബന്ധുക്കള്‍ക്ക് ആര്‍ക്കും പ്രവേശമില്ലായിരുന്നു. മരണാസന്നയായ രോഗിക്കു വേണ്ടി സ്വന്തം നിലക്ക് പ്രാര്‍ഥിച്ച ഡോക്ടര്‍ അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു. മുന്‍പ് മരണാസന്നരായ പല രോഗികള്‍ക്കും ബന്ധുക്കള്‍ കലിമ ചൊല്ലിക്കൊടുക്കുന്നത് ഡോക്ടര്‍ കേട്ടിരുന്നു. അതുവഴിയാണ് സത്യ സാക്ഷ്യത്തിന്റെ വാചകങ്ങള്‍ മനസ്സിലാക്കിയത്. മരണസമയത്ത് അടുത്ത് ചെന്ന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത് രോഗി ഏറ്റുചൊല്ലി മരണത്തിലേക്കു പോകുകയായിരുന്നുവെന്ന് ഡോക്ടര്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News