Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മുസ്ലിംകൾക്കെതിരായ ആക്രമണം റിപ്പോർട്ട് ചെയ്തു, ത്രിപുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കേസെടുത്തു

November 15, 2021

November 15, 2021

അഗർത്തല : മുസ്ലിംകൾക്കെതിരെ സംഘപരിവാരം അഴിച്ചുവിട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ട് റിപ്പോർട്ടർമാർക്കെതിരെ കേസ്. എച്ച് ഡബ്ല്യൂ ന്യൂസ് നെറ്റ് വർക്കിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി കെ ശകുനിയ, സ്വർണ എന്നിവർക്കെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ പരാതി പ്രകാരം കേസെടുത്തത്. 


ഇവർ താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഇരച്ചുകയറിയ പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. അസമിലെ കരിംഗഞ്ചിലെ നിലംബസാർ സ്റ്റേഷനിലാണ് നിലവിൽ ഇരുവരുമുള്ളത്. മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ അപവാദപ്രചരണം നടത്തി എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഐപിസി സെക്ഷൻ 120 ബി, 153 എ, 504 എന്നീ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.


Latest Related News