Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസികൾക്ക് ആശ്വാസം,വിദേശ യാത്രചെയ്യുന്നവർക്ക് വാക്സിനിൽ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി

May 21, 2021

May 21, 2021

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കോ ആയി വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‍കോളര്‍ഷിപ്പുകളുടെ ഭാഗമായി പോകേണ്ടവരെയും ഇതില്‍ പരിഗണിക്കും. വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‍പോര്‍ട്ട് നമ്പര്‍ ആവശ്യമാണെങ്കില്‍ അതിന് പ്രത്യേകം അപേക്ഷ നല്‍കിയാല്‍, പാസ്‍പോര്‍ട്ട് നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്നും കോവിഡ് വാക്‌സിൻ രണ്ടു ഡോസ് എടുത്ത്  എത്തുന്നവർക്ക് പല വിദേശരാജ്യങ്ങളിലും കൊറന്റൈനിൽ ഉൾപെടെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ,നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യ വാക്സിന് ശേഷം  രണ്ടാമത്തെ വാക്സിൻ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്.ഇതേതുടർന്ന് പ്രവാസികൾക്ക് വാക്‌സിൻ നൽകുന്നതിൽ പരിഗണന വേണമെന്നാവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു.

പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങിയതായും ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.
 ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാവാൻ :
https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY    


Latest Related News