Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ബഹ്റൈന്‍റെ പരമോന്നത പുരസ്കാരം

August 25, 2019

August 25, 2019

മനാമ: ദ്വിദിന സന്ദര്‍ശനത്തിന് ബഹ്റൈനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹ്റൈന്‍ ഭരണകൂടം പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം യു.എ.ഇയില്‍നിന്ന് ബഹ്റൈന്‍ സമയം ഉച്ചക്ക് 3.30 നാണ് മോദി എത്തിയത്. ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവരുമായി അദ്ദേഹം ചര്‍ച്ചനടത്തി.

റഫയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്തു. ഇരുപതിനായിരത്തോളം ഇന്ത്യന്‍ പ്രവാസികള്‍ പങ്കെടുത്തു.


Latest Related News