Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
വിമാനക്കമ്പനികളുടെ ആകാശക്കൊള്ള,ചാർട്ടേഡ് വിമാനങ്ങൾ പ്രായോഗികമല്ലെന്ന് ആക്ഷേപം 

March 31, 2023

March 31, 2023

അൻവർ പാലേരി
ദോഹ: റമദാൻ,വിഷു,അവധിക്കാല സീസൺ തുടങ്ങിയതിന് പിന്നാലെ പതിവ് പോലെ ഇത്തവണയും പ്രവാസികളുടെ വിമാനയാത്രാ കൂലി ആകാശം മുട്ടുകയാണ്.സീസണിലെ ആകാശക്കൊള്ള അവസാനിപ്പിക്കണമെന്ന് പ്രവാസിസമൂഹം കാലാകാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.കേരളത്തിന് സ്വന്തമായി വിമാനക്കമ്പനി ഉണ്ടാക്കിയും സീസണിൽ വിമാനങ്ങൾ ചാർട്ടർ ചെയ്തും നിരക്കുകുറയ്ക്കാം എന്നതുൾപെടെ നിരവധി നിർദേശങ്ങൾ ഉയർന്നുവന്നെങ്കിലും ഇതൊന്നും ഇതുവരെ പ്രായോഗികമായിട്ടില്ല എന്നതാണ് യാഥാർഥ്യം.

ഇതിനിടെ,അനിയന്ത്രിതമായുള്ള വിമാന യാത്രാനിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് മടങ്ങ് വർധനയാണ് ടിക്കറ്റ് നിരക്കിൽ എയർലൈൻ കമ്പനികൾ വരുത്തിയത്. നിരക്കുകൾ മിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ അനുകൂല നിലപാട് വിമാന കമ്പനികൾ സ്വീകരിച്ചില്ലെന്നും, വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നുമാണ്  കത്തിലെ ആവശ്യം.

നിരക്ക് വർധന പരിഗണിച്ച് വിഷു, ഈസ്റ്റർ, റംസാൻ എന്നിവയുടെ പശ്ചാത്തലത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസിന് കേന്ദ്രം അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം,വിമാനയാത്രക്കൂലിയിലെ വന്‍ വര്‍ധനക്ക് തടയിടാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്ന് വിമര്‍ശനം. ചാര്‍ട്ടേഡ് സര്‍വീസ് നടത്താന്‍ ആവശ്യമായ യാതൊരു ക്രമീകരണങ്ങളും നടത്താതെ, പ്രധാനമന്ത്രിക്ക് കത്തയച്ചത് കണ്ണില്‍ പൊടിയിടാനാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രായോഗികമായാലും അത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. എത്ര വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും എന്നതും പ്രശ്‌നമാണ്. ഇതിനായി സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത് 15 കോടി മാത്രമാണ്. യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ മാത്രം 35 ലക്ഷത്തിലധികം രൂപ വേണ്ടിവരും.

വിമാനക്കമ്പനികളെ സംബന്ധിച്ച് ഇപ്പോള്‍ സീസണല്ല. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയുള്ള ജൂലൈ, ഓഗസ്റ്റ് ആണ് അവര്‍ സീസണായി കണക്കാക്കുന്നത്. നാട്ടില്‍ വേനലവധി വരുന്നതിനാല്‍ അവിടെനിന്ന് ഇങ്ങോട്ടാണ് ഇപ്പോള്‍ ഒഴുക്ക്. ഈ സാഹചര്യത്തില്‍തന്നെ ഇത്രയും വര്‍ധന വരുമ്പോള്‍ സീസണില്‍ എന്തായിരിക്കും എന്നാണ് പ്രവാസികള്‍ ആശങ്കപ്പെടുന്നത്.

കേരള എയര്‍ പ്രഖ്യാപിച്ച കാലത്തുതന്നെ തുടങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യാന്തര സര്‍വീസിനുള്ള യോഗ്യത നേടാമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവാസി സംഘടനകള്‍ മുറവിളി കൂട്ടുമ്പോള്‍ മാത്രം എന്തെങ്കിലും പൊടിക്കൈ പ്രയോഗിക്കുന്നതിന് പകരം പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമീപനമാണ് ആവശ്യമെന്നും അവര്‍ പറയുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News