Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ലോകത്തിന് മാതൃകയായി കേരളം,റാന്നിയിലെ വൃദ്ധ ദമ്പതികൾ കോവിഡ് മോചിതരായി

April 03, 2020

April 03, 2020

കോട്ടയം :  കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇന്ന് വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.

ഇവരെ ചികിത്സിച്ച നഴ്‌സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) മറിയാമ്മ (88) ദമ്ബതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. സാധാരണഗതിയിൽ പ്രായമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ സുഖപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. എന്നാൽ 90 ഉം 80 ഉം വയസ്സുള്ള വൃദ്ധ ദമ്പതികളെ സുഖപ്പെടുത്തിയതിലൂടെ കോവിഡ് ചികിത്സയിൽ കേരളം ലോകത്തിന് മാതൃകയാവുകയാണ്.

ഇവരെ ചികിൽസിച്ച നെഴ്‌സിനും കോവിഡ് ബാധിച്ചിരുന്നു. ഇവരും പൂർണമായും സുഖം പ്രാപിച്ചു.  രോഗം ഭേദമായതിൽ സന്തോഷമെന്ന് നഴ്സ് രേഷ്മ മോഹൻദാസ് പറഞ്ഞു. രോഗികളെ മികച്ച രീതിയിലാണ് പരിചരിച്ചതെന്നും കോട്ടയം  മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണെന്നും രേഷ്മ പറഞ്ഞു.. രോഗലക്ഷണം കണ്ടപ്പോഴെ ഐസൊലേഷനിലേക്ക് പോയി.  കോട്ടയത്തെ വൃദ്ധ ദമ്പതികളെ  പരിചരിച്ച നഴ്സാണ് രേഷ്മ മോഹൻദാസ്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.വാർത്തകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും - +974 44182807 


Latest Related News