Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നടൻ ജി.കെ പിള്ള അന്തരിച്ചു

December 31, 2021

December 31, 2021

തിരുവനന്തപുരം : മലയാളസിനിമാരംഗത്തെ പ്രശസ്ത നടൻ ജി.കെ പിള്ള നിര്യാതനായി. 97 വയസായിരുന്നു. തിരുവനന്തപുരത്തെ ഇടവയിലുള്ള സ്വനവസതിയിൽ വെച്ചായിരുന്നു അന്ത്യം. 1954 ൽ ഇറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജി.കെ, പ്രേം നസീറുമായുള്ള സൗഹൃദത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. പന്ത്രണ്ട് വർഷത്തോളം സൈനികരംഗത്തും ജോലി ചെയ്തിട്ടുണ്ട്. 

1924 ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോവിന്ദപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായാണ് ജി. കേശവൻ പിള്ളയുടെ ജനനം. 325 മലയാളസിനിമകളുടെ ഭാഗമായ ജി.കെയെ, കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് ഇന്നത്തെ തലമുറ ഓർമ്മിക്കുന്നത്. കുങ്കുമപ്പൂവ് എന്ന ടെലിവിഷൻ പരമ്പരയിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. വില്ലൻ വേഷങ്ങളിലൂടെ സിനിമകളിൽ നിറഞ്ഞ് നിന്ന ജി.കെ, 2005 ലാണ് സീരിയൽ രംഗത്തേക്ക് കടന്നുവന്നത്. അശ്വമേധം, ആരോമലുണ്ണി, ചൂള, ആനക്കളരി എന്നിവയാണ് പ്രധാനചിത്രങ്ങൾ. 

ഭാര്യ : പരേതയായ ഉല്പലാക്ഷിഅമ്മ

മക്കൾ : പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.


Latest Related News