Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നടനും നാടകപ്രവർത്തകനുമായ വിക്രമൻ നായർ അന്തരിച്ചു

March 28, 2023

March 28, 2023

ന്യൂസ്‌റൂം ബ്യുറോ
കോഴിക്കോട് :പ്രമുഖ നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ (77 ) കോഴിക്കോട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ നാടക പ്രവർത്തകരായ കെ.ടി. മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിക്കോടിയന്‍റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കോഴിക്കോട്ടെ സംഗമം തീയറ്റേഴ്സിൽ അടക്കം നിരവധി നാടക ട്രൂപ്പുകളുമായി സഹകരിച്ച വിക്രമൻ നായർ പിന്നീട് സിനിമ, സീരിയൽ മേഖലയിലേക്കും ചുവട് വച്ചു.

സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ നിന്നാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. സ്കൂൾ പഠന കാലത്ത് തന്നെ നാടകത്തിൽ സജീവമായിരുന്നു. 1985ൽ വിക്രമൻ നായർ സ്വന്തമായി സ്റ്റേജ് ഇന്ത്യ എന്ന പേരിൽ നാടക ട്രൂപ്പിന് തുടക്കം കുറിച്ചിരുന്നു. ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദുർഗ (ഗൾഫ്),സരസ്വതി

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News