Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
കോട്ടയം പ്രദീപ്‌ അന്തരിച്ചു

February 17, 2022

February 17, 2022

ഒട്ടേറെ ഹാസ്യരംഗങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച കോട്ടയം പ്രദീപ്‌ അന്തരിച്ചു. ഹൃദയാഘാതം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. സ്കൂൾ പഠനകാലയളവിൽ യുവജനോത്സവങ്ങളിലും മറ്റും അഭിനയത്തിൽ മികവ് പ്രകടിപ്പിച്ച പ്രദീപ്‌ പതിയെ നാടകരംഗത്ത് സജീവമായി. പിന്നാലെ, തീർത്തും യാദൃശ്ചികമായാണ് താരം സീരിയൽ രംഗത്തേക്ക് എത്തുന്നത്. 


അവസ്ഥാന്തരം എന്ന ടെലിസീരിയലിൽ അഭിനയിക്കാൻ ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് മകനുമായി സെറ്റിലെത്തിയതായിരുന്നു പ്രദീപ്‌. എന്നാൽ, മകന് പകരം നറുക്ക് വീണത് അച്ഛനാണ്. സീരിയലിലെ ഒരു സീനിയർ ആയ റോളിൽ പ്രദീപിന് അവസരം ലഭിച്ചു. ഏറെവൈകാതെ, ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെയിലൂടെ പ്രദീപ്‌ സിനിമാരംഗത്തേക്കും പ്രവേശിച്ചു. നരേന്ദ്രപ്രസാദിനൊപ്പം ചെയ്ത ഈ ചെറുവേഷം ശ്രദ്ധേയമായതോടെ കൂടുതൽ അവസരങ്ങൾ പ്രദീപിനെ തേടിയെത്തി.  വേറിട്ട സംസാരശൈലിയിലൂടെ പുതിയ കാല മലയാള സിനിമകളിലും പ്രദീപ്‌ സജീവമായി. കട്ടപ്പനയിലെ ഋതിക് റോഷൻ, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. 2020 ൽ പുറത്തിറങ്ങിയ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' ആണ് റിലീസ് ചെയ്ത അവസാനചിത്രം. മൃതദേഹം ഇന്ന് വൈകീട്ട് കുമാരനെല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. 

ഭാര്യ : മായാ പ്രദീപ്‌ 

മക്കൾ : വിഷ്ണു ശിവ, വൃന്ദ


Latest Related News