Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി

March 22, 2019

March 22, 2019

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ ആയില്ല.

സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് ബാഗുകള്‍ റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്. കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്നതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ആന്ധ്രയിലെ പത്രകടലാസില്‍ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ധന്‍ബാദ് എക്‌സ്പ്രസ്സിലാണ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്.ഇതിന് മുമ്ബും ധന്‍ബാദ് എക്‌സപ്രസില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ട്.ആന്ധ്രയില്‍ നിന്ന് കയറ്റിവിട്ട് ആലപ്പുഴയില്‍ നിന്ന് ശേഖരിച്ച്‌ കൊണ്ടുപോകുന്ന സംഘമാകാം ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.


Latest Related News