കുവൈത്ത് സിറ്റി : കുവൈത്തില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് അഹ്‌മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദര്‍ ഭാനുദാസിന്റെയും സിസ്റ്റര്‍ തുളസി ഭാനുദാസിന്റെയും മകന്‍ പ്രിത്വി ഭാനുദാസ് (18 ) ആണ് മരണപ്പെട്ടത്.
അദാന്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടില്‍ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂര്‍ണ്ണിമ, തമ്പുരു എന്നിവര്‍ സഹോദരങ്ങളാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F