ദോഹ: ഖത്തറിലെ പൊതുമേഖലാ സ്ഥാപനമായ വുഖൂദ് കമ്പനിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യവുമായി ബന്ധമില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.സമൂഹ മാധ്യമങ്ങളിലൂടെയാണ് കമ്പനിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന പരസ്യം പ്രചരിക്കുന്നത്.
പരസ്യത്തിന് കമ്പനിയുമായോ അനുബന്ധ സ്ഥാപനമായോ ബന്ധമില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ customerservice@woqod.qa എന്ന ഇ-മെയില്‍ വിലാസത്തിലോ 4021 7777 നമ്പറിലോ ഉപഭോക്തൃ സേവന ടീമുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F