Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
116 രാജ്യങ്ങളില്‍ എംപോക്സ്‌ മങ്കിപോക്സ്, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

August 15, 2024

who-declares-mpox-global-health-emergency

August 15, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ജനീവ: ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.എംപോക്സ് മങ്കി പോക്സ് രോഗം 116 രാജ്യങ്ങളില്‍ പടർന്നുകഴിഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് നടപടി.

ഇതിന് പിന്നാലെ,ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടൻ യോഗം ചേരാൻ തീരുമാനിച്ചു. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എച്ച്‌1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ആഫ്രിക്കയില്‍ മാത്രം 15,000 പേർ രോഗികളായപ്പോള്‍ 461 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ 160 ശതമാനമാണ് രോഗ വർധന.

1958-ല്‍ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്ബത് വയസ്സുകാരനിലാണ്. 2022 മുതല്‍ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയില്‍ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ 35 വയസ്സുള്ളയാളിലാണ്.

രോഗം ബാധിച്ച മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്ബർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാല്‍ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗർഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം  അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News