ദോഹ: വെസ്റ്റ് ഏഷ്യൻ ക്ലബ് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ദോഹയിൽ തുടക്കമായി. ഖത്തർ സ്പോർട്സ് ക്ലബിന്റെ സുഹൈൽ ബിൻ ഹമദ് സ്റ്റേഡിയത്തിൽനടക്കുന്ന നാലു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 13 രാജ്യങ്ങളിൽ നിന്നായി നാനൂറോളം പുരുഷ വനിതാ അത്‍ലറ്റുകൾ മാറ്റുരക്കും.
ജൂലൈയിൽ ദക്ഷിണ കൊറിയ വേദിയാകുന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്, സെപ്റ്റംബറിൽ ജപ്പാൻ വേദിയാകുന്ന ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് എന്നിവയിലേക്ക് യോഗ്യത ഉറപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയാണ് താരങ്ങൾ കളത്തിൽ ഇറങ്ങുന്നത്. 23 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ നിന്നും വിവിധ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലേക്ക് യോഗ്യത ഉറപ്പാക്കാൻ ഈ മത്സരങ്ങളിലെ പ്രകടനം നിർണായകമാകും.. 100, 200 സ്പ്രിന്റ്, 400മീ., മധ്യദൂര വിഭാഗങ്ങൾ, ഹർഡിൽസ്, റിലേ, ഹൈജംപ്, ലോങ്ജംപ്, ത്രോ ഇനങ്ങൾ ഉൾപ്പെടെ മത്സരങ്ങൾ നടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F