വയനാട് മുസ്‌ലിം യതീംഖാന ഖത്തർ ചാപ്റ്റർ,പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
March 04, 2025
March 04, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ :1200 ൽ അധികം അനാഥകളും അഗതികളുമായ കുട്ടികൾക്ക് അഭയം നൽകുന്ന വയനാട് മുസ്‌ലിം യതീംഖാന (WMO) ഖത്തർ ജനറൽ ബോഡി യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. യോഗത്തിൽ WMO സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, സ്ഥാപനത്തിന്റെ മാനേജർ മുജീബ് റഹ്‌മാൻ ഫൈസി എന്നിവർ സംബന്ധിച്ചു.
വിവിധ രാജ്യങ്ങളിൽ സ്ഥാപനത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഖത്തർ ഘടകം നൽകുന്ന പിന്തുണയും ധൈര്യവും ഏറെ പ്രധാനമാണെന്ന് കെ കെ അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 25 വർഷത്തോളമായി സ്ഥാപനത്തിലെ കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ രണ്ട് പെരുന്നാളിനും നൽകുന്നത് ഖത്തറിലെ നല്ല മനസ്സുള്ള ജനങ്ങളാണ്. WMO-ക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യം നൽകിയതിൽ നല്ലൊരു പങ്കും ഖത്തറിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഭാരവാഹികളായി എ കെ മജീദ് ഹാജി (പ്രസിഡണ്ട്) പി ഇസ്മായിൽ (സീനിയർ വൈസ് പ്രസിഡണ്ട്),കെ എ ഹബീബ്(ജനറൽ സെക്രട്ടറി) റഈസ് അലി(ഓർഗനൈസിംങ് സെക്രട്ടറി)ഉമ്മർ വാളാട് (വർക്കിങ് സെക്രട്ടറി) എൻ മൊയ്തീൻകുട്ടി(ട്രഷറർ) വൈസ് പ്രസിഡണ്ടുമാരായി സുലൈമാൻ ഓർക്കാട്ടേരി,ഉബൈദ് കുമ്മങ്കോട്,മുസ്തഫ ഐക്കാരൻ, ഫൈസൽ കായക്കണ്ടി, എ കെ അബ്ദുൽ നാസർ കുമ്മങ്കോട്, ഹാരിസ് കൊല്ലോരാൻ,നബീൽ നന്തി എന്നിവരെയും സെക്രട്ടറിമാരായി അസ്‌ലം പുല്ലൂക്കര,ബഷീർ പടിക്ക ഹംസ കരിയാട്,യൂസഫ് മുതിര,അയാസ്,യാസർ അറഫാത്ത് എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 13 അംഗ ഉപദേശക സമിതിയെയും, 25 അംഗ പ്രവർത്തകസമിതിയെയും തെരഞ്ഞെടുത്തു.
ഹിലാലിലെ അരോമ ദർബാർ ഹാളിൽ നടന്ന പരിപാടിക്ക് എ കെ മജീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ എ ഹബീബ് സ്വാഗതം പറഞ്ഞു. സലീം നാലകത്ത്, സക്കരിയ മാണിയൂർ, കോയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുജീബ് റഹ്‌മാൻ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എൻ മൊയ്തീൻകുട്ടി നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F