Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
തന്റേടത്തിനുള്ള ആദരം,ഇറാനിയൻ വാർത്താ അവതാരക സഹർ ഇമാമിക്ക് വെനിസ്വേലൻ സൈമൺ ബൊളിവർ ദേശീയ മാധ്യമ പുരസ്കാരം

June 29, 2025

 venezuela_awards_simon_bolivar_prize_to_iranian_news_anchor_sahar_emami

June 29, 2025

ന്യൂസ്‌റൂം ബ്യുറോ

തെഹ്റാൻ: ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ന്യൂസ് സ്റ്റുഡിയോക്കു നേരെ ഇസ്രായേൽ ഭരണകൂടം നടത്തിയ ആക്രമണത്തിനിടയിലും സധൈര്യം ജോലിയിൽ തുടർന്ന ഇറാനിയൻ വാർത്താ അവതാരക സഹർ ഇമാമിക്ക് 2025ലെ വെനിസ്വേലൻ സൈമൺ ബൊളിവർ ദേശീയ മാധ്യമ പുരസ്കാരം.

വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച നടന്ന ദേശീയ പത്രപ്രവർത്തക ദിന ചടങ്ങിൽ ഇമാമിക്കും കൊല്ലപ്പെട്ട സഹപ്രവർത്തകർക്കും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ അഭിമാനകരമായ പുരസ്‌കാരം സമ്മാനിച്ചു. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രശംസിച്ചു.

‘ഇറാൻ ജനത വീരോചിതമായി ചെറുത്തുനിൽക്കുന്ന ഈ ഘട്ടത്തിൽ സത്യം വെളിപ്പെടുത്തിയ ധീരമായ പ്രവർത്തനത്തിന് ഇറാനിയൻ വനിത സഹർ ഇമാനിയുടെയും അവരുടെ സഹപ്രവർത്തകരായ നിമ രജബ്ബൂറിന്റെയും മസൂമെ അസിമിയുടെയും ധൈര്യത്തെ അംഗീകരിക്കാനുള്ള മാനവികതയുടെ ഏകകണ്ഠമായ വികാരമാണ് ഈ പുരസ്കാരം പ്രതിനിധാനം ചെയ്യുന്നതെന്ന് മദൂറോ പറഞ്ഞു.

ഇറാനിൽ ഇസ്രായേൽ ഭരണകൂടവും അമേരിക്കയും നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ഇറാനിയൻ ജനതയുടെയും നേതൃത്വത്തിന്റെയും സർക്കാറിന്റെയും സായുധ സേനയുടെയും അചഞ്ചലതയെയും അദ്ദേഹം പ്രശംസിച്ചു.

ഇമാമിയുടെയും ആക്രമണത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങളുടെയും പേരിൽ വെനിസ്വേലയിലെ ഇറാൻ അംബാസഡർ അലി ചെഗിനി പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി.

ജൂൺ 16ന്, തത്സമയ വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ ഇസ്രായേൽ ഭരണകൂടം ഐ.ആർ.ഐ.ബിയുടെ വാർത്താ വിഭാഗം സ്ഥിതി ചെയ്യുന്ന കേന്ദ്ര കെട്ടിടം ആക്രമിച്ചു. ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഐ.ആർ.ഐ.ബിയുടെ വാർത്താ ഡയറക്ടറും രാഷ്ട്രീയകാര്യ ഡെപ്യൂട്ടിയുമായ ഹസ്സൻ അബെദിനി സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് സംപ്രേഷണം അൽപ്പനേരം തടസ്സപ്പെട്ടു.

ആക്രമണ സമയത്ത് ഇമാമി വാർത്തകൾ അവതരിപ്പിക്കുകയായിരുന്നു. ആദ്യ പ്രഹരത്തിൽ കെട്ടിടം വിറച്ചിട്ടും പതറാതെ നിലപാടിൽ ഉറച്ചുനിന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് അവർ പ്രക്ഷേപണം തുടർന്നു.

നിമിഷങ്ങൾക്കുള്ളിൽ നടന്ന മറ്റൊരു സ്ഫോടനം മൂലം സ്റ്റുഡിയോയിൽ പുകയും പൊടിയും നിറഞ്ഞു. ഇതോടെ അവിടം ഒഴിയാൻ നിർബന്ധിതയായി. അബെദിനിക്കൊപ്പം ചേരാനും തന്റെ വേദനാജനകമായ അനുഭവം പങ്കുവെക്കാനും അവർ താമസിയാതെ സ്റ്റുഡിയോവിലേക്ക് മടങ്ങിയെത്തി.

ജൂൺ 13ന് ഇറാനെതിരെ ഇസ്രായേൽ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്.

ന്യൂസ്‌ റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitLന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News