Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ നെഴ്സുമാരുടെ ഒഴിവുകൾ,നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം

October 24, 2024

vacancies-in-saudi-moh-apply-now-for-norka-roots-recruitment

October 24, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം : സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാത്ത്ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദര്‍ശിച്ച് 2024 നവംബര്‍ 05 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും വേണം. ഇതിനു പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതിക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാ ഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം. ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളത്ത് (കൊച്ചി) നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News