ജനീവ : ലോകത്തെ മുഴുവൻ അമ്പരപ്പിലാക്കി അമേരിക്കയും റഷ്യയും കൈകോർക്കുന്നതായി സൂചന.യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ ഇതുവരെ യുക്രൈനെ പിന്തുണച്ച അമേരിക്ക റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് നടത്തിയ മലക്കംമറിച്ചിലാണ് ഇപ്പോൾ ലോകരാഷ്ട്രങ്ങൾ അമ്പരപ്പിച്ചിരിക്കുന്നത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയത്ത യുഎസ് എതിര്‍ത്തു.
റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യു.എസ്., റഷ്യക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത്. യുദ്ധത്തിന്റെ ഉത്തരവാദിത്വം റഷ്യക്ക് മേല്‍ ആരോപിച്ചുകൊണ്ടും സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു പ്രമേയം.
യൂറോപ്പിന്റെ പിന്തുണയോടെ യുക്രൈനാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിനെതിരേ റഷ്യക്കൊപ്പം യു.എസും വോട്ട് രേഖപ്പെടുത്തി. യു.എന്‍. പൊതുസഭയില്‍ 93 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ റഷ്യയും യു.എസും ഉള്‍പ്പെടെ 18 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ വിട്ടുനിന്നു.
ട്രംപ് പ്രസിഡന്റായതിന് പിന്നാലെ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് യുഎന്നിലെ ഈ നിലപാട് മാറ്റവും.പ്രമേയത്തിനെതിരെ വോട്ട് ചെയ്ത രാജ്യങ്ങളില്‍ ഇസ്രയേല്‍, ഹംഗറി, നിക്കരാഗ്വെ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യു.എസിന്റെ സമീപനത്തിലുണ്ടാകുന്ന വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് പ്രമേയത്തോട് സ്വീകരിച്ച നിലപാട് എന്ന് വ്യക്തമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F