Breaking News
കേരളത്തെ നടുക്കിയ 'കഷായ ചാലഞ്ച്', കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി | സിറിയക്ക് പിന്തുണ,ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി ഡമാസ്കസിലെത്തി | വാരാന്ത്യത്തിൽ കാറ്റിന് സാധ്യത,ഖത്തറിൽ കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ് | മലപ്പുറം പള്ളിക്കൽ സ്വദേശി മദീനയിൽ നിര്യാതനായി | ഖത്തറിലെ പ്രമുഖ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31-ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം | വെടിനിർത്തൽ കരാർ അധിനിവേശ ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ അമീർ | ക്യൂവിൽ നിന്ന് വിയർക്കേണ്ട,കൊച്ചിയിലടക്കം വിദേശയാത്രക്കാർക്ക് സൂപ്പർഫാസ്റ്റ് ഇമിഗ്രെഷൻ സൗകര്യം | സാഹിബും സ്രാങ്കുമായി നടൻ സലീംകുമാറും സമദാനിയും ദോഹയിൽ | ആശങ്ക വേണ്ട,ഖത്തർ വിപണിയിലുള്ള പിനാർ ചീസുകൾ സുരക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം |
ഗസയിൽ വെടിനിർത്തൽ കരാർ,യു.എസ് നിർദേശത്തിന് യൂ.എൻ അംഗീകാരം

June 11, 2024

un-security-council-adopts-a-ceasefire-resolution

June 11, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

 

ന്യൂയോർക് : ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് യുഎസ് പിന്തുണയോടെ തയ്യാറാക്കിയ കരട് പ്രമേയത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച അംഗീകാരം നല്‍കി.
മെയ് 31 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ ഇതിനകം അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. 'അനിവാര്യമായത്, എന്നാല്‍ ദുര്‍ബലവും താല്‍ക്കാലികവുമായ ഒരു വെടിനിര്‍ത്തല്‍ മാത്രമല്ല, യുദ്ധത്തിന് ശാശ്വതമായ അന്ത്യം നല്‍കുന്ന ഒന്ന്' എന്നാണ് പ്രസിഡന്റ് ബൈഡന്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇസ്രയേലിനോടും ഹമാസിനോടും 'വെടിനിര്‍ത്തല്‍ നിബന്ധനകള്‍ കാലതാമസമില്ലാതെയും ഉപാധികളില്ലാതെയും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍' ആഹ്വാനം ചെയ്തുകൊണ്ട് 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇസ്രയേലും ഹമാസും തയ്യാറാകുമോ എന്നത് അപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്, എന്നാല്‍ യുഎന്നിന്റെ ശക്തമായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഇരു കക്ഷികളിലും സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. പ്രമേയം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് നടപ്പാക്കാന്‍ ഇസ്രയേലുമായി പരോക്ഷ ചര്‍ച്ചകളില്‍ മധ്യസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഹമാസ് പറഞ്ഞു
ഗസ മുനമ്പിൽ എട്ട് മാസമായി ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ 37,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-  https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 

 


Latest Related News