Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ഗസ്സയിൽ അമേരിക്കൻ പിന്തുണയുള്ള സഹായങ്ങൾ സ്വീകരിക്കുന്നത് അപകടമെന്ന് യു.എൻ.സെക്രട്ടറി ജനറൽ

June 29, 2025

 un_chief_slams_us_backed_gaza_aid_operation_it_is_killing_people

June 29, 2025

ന്യൂസ്‌റൂം ബ്യുറോ

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ യു.എസ് പിന്തുണയോയെുള്ള സഹായ പ്രവർത്തനം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അത് ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘നിരാശരായ സാധാരണക്കാരെ സൈനികവൽക്കരിക്കപ്പെട്ട മേഖലകളിലേക്ക് നയിക്കുന്ന ഏതൊരു പ്രവർത്തനവും സുരക്ഷിതമല്ല. അത് ആളുകളെ കൊല്ലുകയാണ്’ -ഗുട്ടെറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവാദമായ പുതിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിലൂടെ യു.എൻ പ്രവർത്തിക്കണമെന്ന് ഇസ്രായേലും അമേരിക്കയും ആവശ്യപ്പെട്ടെങ്കിലുംയു.എൻ ആവശ്യം നിരസിച്ചു. അതിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും വിതരണ മാതൃക സഹായത്തെ സൈനികവൽക്കരിക്കുകയും നാടുകടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

ഇതിലൂടെ യു.എൻ നയിക്കുന്ന മാനുഷിക ശ്രമങ്ങൾ കഴുത്ത് ഞെരിക്കപ്പെടുകയാണ്. സഹായ തൊഴിലാളികൾ തന്നെ പട്ടിണിയിലാണെന്നും അധിനിവേശ ശക്തിയായ ഇസ്രായേൽ ഫലസ്തീൻ എൻക്ലേവിലും മറ്റെല്ലായിടത്തെയും യു.എൻ സഹായ വിതരണം അംഗീകരിക്കുകയും സുഗമമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു.

സ്വന്തം കുടുംബങ്ങളെ പോറ്റാൻ ശ്രമിക്കുന്നതിനിടെ ആളുകൾ കൊല്ലപ്പെടുന്നു. ഭക്ഷണത്തിനായുള്ള അന്വേഷണം ഒരിക്കലും വധശിക്ഷയായിരിക്കരുത്. ഗസ്സയിൽ വെടിനിർത്തലിനുള്ള രാഷ്ട്രീയ ധൈര്യം കണ്ടെത്തേണ്ട സമയമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.

മെയ് 19ന് ഇസ്രായേൽ ഗസ്സയിൽ 11 ആഴ്ചത്തെ സഹായ ഉപരോധം നീക്കിയതിനു പിന്നാലെ ഭക്ഷണ വിതരണം പരിമിതമായി പുനഃരാരംഭിക്കാൻ അനുവദിച്ചതിനുശേഷം 400ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറയുന്നു. അവരിൽ ഭൂരിഭാഗവും ജി.എച്ച്.എഫ് സൈറ്റുകളിൽ എത്താൻ ശ്രമിക്കവെയാണ് കൊല്ലപ്പെട്ടതെന്നും മുതിർന്ന യു.എൻ ഉദ്യോഗസ്ഥൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

ഗുട്ടെറസിന് മറുപടിയായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഇസ്രായേൽ സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് വാദിച്ചു.

ന്യൂസ്‌ റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitLന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News