June 08, 2024
June 08, 2024
ന്യൂയോർക്ക്: സംഘർഷ മേഖലകളിൽ കുട്ടികളെ ഉപദ്രവിക്കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും കരിമ്പട്ടികയിൽ ഐക്യരാഷ്ട്ര സഭ ഇസ്രായേലിനെ ഉൾപ്പെടുത്തി. ഇക്കാര്യം വാഷിങ്ടണിലുള്ള ഇസ്രായേൽ സൈന്യത്തിന്റെ അറ്റാഷെ മേജർ ജനറൽ ഹേദി സിൽബെർമാനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു.
ഗാസ മുനമ്പിലെ തുടർച്ചയായ ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 15,000 ഫലസ്തീൻ കുട്ടികളാണ് കൊല്ലപ്പെട്ടത്.ഈ സാഹചര്യത്തിലാണ് നടപടി.
റഷ്യ, ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ, ബോക്കോ ഹറാം, അഫ്ഗാനിസ്ഥാൻ, ഇറാഖ്, മ്യാൻമർ, സൊമാലിയ, യെമൻ, സിറിയ എന്നീ രാജ്യങ്ങളുടെ നിരയിലേക്കാണ് ഇസ്രയേലും ഇടംപിടിക്കുന്നത്. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ജനാധിപത്യ രാജ്യവും ഇസ്രായേല്‍ ആണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രായേലിന് മേൽ ലോകരാജ്യങ്ങൾ ആയുധ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തിനെതിരെ ഇസ്രായേൽ രംഗത്തുവന്നു. ഹമാസിനെ പിന്തുണക്കുന്നവരോടൊപ്പം ചേർന്നിട്ടുള്ള യു.എൻ തന്നെ കരിമ്പട്ടികയിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ലോകത്തിലെ ഏറ്റവും ധാർമികമായ സേനയാണ് ഇസ്രായേൽ പ്രതിരോധ സേന. അസംബന്ധമായ യു.എൻ തീരുമാനം കാരണം അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F