ദോഹ : മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെൻ്റർസ് ആൻഡ് റീട്ടെയിലേഴ്‌സ് (MECS+R) നൽകിവരുന്ന 2024 MECS+R അവാർഡ് അൽഖോർ ലുലു മാളിന്.സുസ്ഥിരത നിലനിർത്തുന്ന ഊർജ്ജ ഒപ്റ്റിമൈസേഷനുള്ള സിൽവർ അവാർഡ് (NOI എൻഹാൻസ്‌മെൻ്റ്) ആണ് ലുലു മാളിന് ലഭിച്ചത്.
സൗദി അറേബ്യയിലെ റിയാദിൽ മന്ദാരിൻ ഓറിയൻ്റൽ അൽ ഫൈസാലിയയിൽ നടന്ന ചടങ്ങിൽ എംഇസിഎസ്+ആർ ചെയർമാൻ ഡോ. യൂനിസ് അൽ മുല്ലയും എംഇസിഎസ്+ആർ സിഇഒ ഡേവിഡ് മക്കാഡവും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.
മിഡിൽ ഈസ്റ്റിലെ മത്സരാധിഷ്ഠിത റീട്ടെയിൽ മേഖലയിൽ പ്രവർത്തന നിലവാരം, സുസ്ഥിരത,മികച്ച ഷോപ്പിംഗ് അനുഭവം എന്നിവയുടെ നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പുരസ്‌കാരം അൽ ഖോർ മാളിന് അഭിമാന നേട്ടമാവും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ